
സംസ്ഥാനത്ത് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിക്ക് ആരംഭംകുറിച്ചുകൊണ്ടു, ഫെറോക് പഴയപ്പാലം ദീപാലംകൃതമാക്കിയത്. ഞായറാഴ്ച വൈകീയിട്ടു ൭:00 മണിക്കാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദീപാലംകൃതമായ പാലം നാടിനു സമർപ്പിച്ചു.
ഇതിനോടൊപ്പംതന്നെ ഗാർഡൻ, മ്യൂസിക്, സെൽഫി സ്പോട്ട് , ചിൽഡ്രൻസ് പാർക്ക്, സ്ട്രീറ്റ് ലൈബ്രറി, ലഘു ഭക്ഷണ ശാല, എന്നിവ ഒരുക്കിയിട്ടുണ്ട്.
മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ഫെറോക് നഗരസഭാ ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, കളക്ടർ സ്നേഹിൽ കുമാർ, വി കെ സി മമ്മദ് കോയ, ബേപ്പൂർ ഡെവലെപ്മെന്റ് മിഷൻ ചെയർമാൻ എം ഗിരീഷ്, നമ്മൾ ബേപ്പൂർ പ്രതിനിധി ടി രാധ ഗോപി തുടങ്ങിയവർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.