
ജില്ലയിലെ മികച്ച അർബൻ ഹോം ഷോപ് സിഡിഎസിനുള്ള അവാർഡ് ഫറോക്ക് നഗരസഭയ്ക്ക്. കുടുംബശ്രീ ജില്ലാ മിഷന് കീഴിലെ വിവിധ ഹോം ഷോപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനു തിരഞ്ഞെടുത്തത്. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമിക്കുന്ന പ്രാദേശിക ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും ഏകോപിപ്പിച്ച് വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ഹോം ഷോപ്.
പദ്ധതിയുടെ വാർഷികാഘോഷ പരിപാടിയിൽ കുടുംബശ്രീ ഗവേണിങ് ബോഡി അംഗം കെ.കെ.ലതിക ഉപഹാരം നൽകി. സിഡിഎസ് അധ്യക്ഷ പി.സിനി ഏറ്റുവാങ്ങി.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ആർ.സിന്ധു, മലപ്പുറം ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ കക്കൂത്ത്, ഡിപിഎം എ.നീതു, എ.റനീഷ്, പ്രമോദ് കോട്ടൂളി, ഹോം ഷോപ് സെക്രട്ടറി പ്രസാദ് കൈതക്കൽ എന്നിവർ പ്രസംഗിച്ചു.