75 വർഷത്തെ ശാസ്ത്ര മുന്നേറ്റങ്ങളുടെ കഥ പറയും കാഴ്ചകളുമായി കോഴിക്കോട് പ്ലാനെറ്ററിയത്തിൽ
23 Feb 2022
News Events
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75 വർഷങ്ങളിൽ ശാസ്ത്ര -സാങ്കേതിക രംഗത്തുണ്ടാക്കിയ നേട്ടങ്ങളുടെ നേർക്കാഴ്ചയുമായി ശാസ്ത്ര പ്രദർശനം. വിഗ്യാൻ സർവത്രെ പൂജയുടെ ഭാഗമായി കോഴിക്കോട് പ്ലാനറ്റേറിയത്തിൽ ആരംഭിച്ച പ്രദർശനം സുഗന്ധവിള കേന്ദ്രം ഡയറക്ടർ ഡോ. ഹോമി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കാർഷിക പുരോഗതിയിൽ ശാസ്ത്ര വളർച്ച എത്രകണ്ട് സ്വാധീനം ചെലുത്തിയെന്ന് പ്രദർശനം വിശദമാക്കുന്നു.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ കുതിച്ച്ചാട്ടം 50 പാനലുകളിലായാണ് അവതരിപ്പിക്കുന്നത്. പ്രദർശനം 28ന് അവസാനിക്കും.
Kozhikode District Instagram page