
60 വർഷംവരെ പഴക്കമുള്ള പത്രങ്ങളുടെ പ്രദർശനമാണ് കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും സഹകരണബാങ്ക് മുൻ ജീവനക്കാരനുമായ ബാബു കുന്ദമംഗലം പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയത് ഒരു വ്യത്യസ്ഥമായി കാഴ്ചയായി. കുന്ദമംഗലം കണിയാത്ത് ബാബുവിന്റെതാണ് പത്രപ്രദർശനം. 1966-ൽ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി കേരളത്തിൽ വന്നത്, അടിയന്തരാവസ്ഥ പ്രഖ്യാപനം, ഉൾപ്പെടെയുള്ള പ്രധാനവാർത്തകൾ പ്രസിദ്ധീകരിച്ച പഴയപത്രങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
കുന്ദമംഗലം പൗരസമിതിയുടെയും കേരള മാപ്പിള കലാ അക്കാദമിയുടെയും നേതൃത്വത്തിലാണ് പത്രപ്രദർശനം നടന്നത്. പി.ടി.എ. റഹീം എം.എൽ.എ. പ്രദർശനം ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അവാർഡ് ജേതാവ് സി.കെ. ആലിക്കുട്ടി, കലാകാരൻ മണി രാജ് പുനൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ടി.പി. സുരേഷ്, ബാബു നെല്ലൂളി, ടി. രവീന്ദ്രൻ, പി.കെ. അബൂബക്കർ, പി. കോയ, ലാൽ കുന്ദമംഗലം, കേളുക്കുട്ടി, പി.പി. ഷിനിൽ തുടങ്ങിയവർ സംസാരിച്ചു