കോടഞ്ചേരി∙ മഴവില്ലിൽ തിളങ്ങുന്ന തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തമ്പിതുള്ളുംപാറ, ഈരാറ്റുമുക്ക്, മഴവിൽച്ചാട്ടങ്ങൾ ഇനി മുതൽ സഞ്ചാരികൾക്ക് കാണാം. മഴ കുറഞ്ഞ സാഹചര്യത്തിൽ വനം വകുപ്പ് കലക്ടർ നിർദ്ദേശപ്രകാരം കോഴിക്കോട് ഡിഎഫ്ഒ അനുമതി നൽകി. പ്രവേശന ഫീസ് 40 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 100 രൂപ.
സഞ്ചാരികൾക്ക് വെള്ളച്ചാട്ടങ്ങൾ കാണുന്നതിനായി രാവിലെ 9 മുതൽ 11വരെ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് രണ്ട് ഗൈഡുകളുടെ സഹായത്താൽ ഗ്രൂപ്പുകളായി രണ്ടും മൂന്നും വെള്ളച്ചാട്ടങ്ങൾ കാണാൻ പോകാം. ഇവിടത്തെ പ്രകൃതിസ൦ദർശനവും വെള്ളച്ചാട്ടത്തിന്റെ അപൂർവ ദൃശ്യം കണ്ട് ആസ്വദിക്കുന്നതിനുള്ള അവസരമാണ് നിർമിച്ചിരിക്കുന്നത്.