
"എന്റെ കേരളം' പ്രദർശന വിപണന മേള കോഴിക്കോട് ബീച്ചിൽ മെയ് 12 മുതൽ 18 വരെ സംഘടിപ്പിക്കും.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായിടാന് ഈ മേള സങ്കടിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും വാണിജ്യ സ്റ്റാളുകളും കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകും.
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്നതാണ് മേളയുടെ തീം. സംഘാടകസമിതി ചെയർമാനായി കലക്ടർ എ ഗീതയും വൈസ് ചെയർമാനായി പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖറും പ്രവർത്തിക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപയാണ് ജനറൽ കൺവീനർ. എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചെയർമാന്മാരായി 16 സബ് കമ്മിറ്റികളും രൂപീകരിച്ചു.
യോഗത്തിൽ കെ എം സച്ചിൻ ദേവ് എംഎൽഎ, കലക്ടർ എ ഗീത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ എന്നിവർ സംസാരിച്ചു. മേളയുടെ സോഷ്യൽ മീഡിയ പോസ്റ്റർ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു.