
ബസ് കാത്തിരിപ്പ് കേന്ദ്രം വേറിട്ടൊരു കാഴ്ചയാകുന്നു. ഫാൻ, ഇലക്ട്രിക് കണക്ഷൻ, പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് കോർണർ, രാത്രി മുഴുവൻ പ്രകാശം പരത്തുന്ന സോളാർ ലൈറ്റ്, കലണ്ടർ, സി സി ടി വി, ക്ലോക്ക്, വേനൽ കാലത്ത് ദാഹം മാറ്റാൻ കുടിവെള്ളം, എന്ന സയകാര്യങ്ങൾ ഒക്കെ ഒരുക്കികൊണ്ടുള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നഗരത്തിൽ ഉള്ള ഈസ്റ്റ് മാങ്കാവ് റെസിഡന്റ്‌സ് അസോസിയേഷൻ (EMRA) ആരംഭിച്ചതാണ് ഇത്. അങ്ങിനെ, ഈ സ്റ്റോപ്പിന് EMRA ജംഗ്ഷൻ എന്ന പേരും ലഭിച്ചു.
ഈസ്റ്റ് മാങ്കാവ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റായിരുന്ന സിദ്ധാർത്ഥനും അദ്ദേഹത്തിന്റെ സഹധർമ്മിണി ടി പ്രസന്നകുമാരിയും സംഭാവന ചെയ്തതാണ് ഈ മനോഹര മാർബിൾ നിർമിതി.