കലോത്സവ വേദിയിൽ കുടിവെള്ളവിതരണത്തിന് ഉപയോഗിച്ച മൺ മൺകൂജകൾ പൊതുവിദ്യാലയങ്ങൾക്ക് കൈമാറും
18 Jan 2023
News
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുടിവെള്ള വിതരണത്തിന് സജ്ജമാക്കിയ മൺകൂജകൾ പൊതുവിദ്യാലയങ്ങളിലേക്ക്. ഹരിതചട്ടം പാലിക്കുന്നതിനായി തയ്യാറാക്കിയ ടാപ്പുള്ള മൺകൂജകളും വേദിയിലും മറ്റും കുടിവെള്ളവിതരണത്തിന് ഉപയോഗിച്ച മൺ ജഗ്ഗുകളുമാണ് പൊതുവിദ്യാലയങ്ങൾക്ക് കൈമാറുക. പ്ലാസ്‌റ്റിക് ബോട്ടിലുകൾ പരമാവധി കുറക്കുന്നതിനാണ് മൺകൂജകൾ ഒരുക്കിയത്. പാലക്കാട്ടുനിന്നാണ് നാനൂറോളം മൺകൂജകൾ എത്തിച്ചത്.
പാദരക്ഷ നിർമാതാക്കളായ ഒഡീസിയ ആണ് കലോത്സവ നഗരിയിൽ ഇവ സ്‌പോൺസർചെയ്‌തത്. സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി അധികം വേണമെങ്കിൽ സ്‌പോൺസർമാരുടെ സഹായത്തോടെ കണ്ടെത്തും.
നടക്കാവ് ഗവ. ടിടിഐ നഴ്‌സറിക്ക് മൺകൂജ കൈമാറി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനംചെയ്‌തു. കെ കെ രമ എംഎൽഎ അധ്യക്ഷയായി. എൻ കെ റഫീഖ് മായനാട്, പി ദിവാകരൻ, കെ പി സുനിൽ കുമാർ, സി എം ലത്തീഫ്, കെ പി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സെയ്‌ദ് അബാന്റെ ഗസലുമുണ്ടായി.