
ചെങ്ങോട്ടുകാവ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ നോഡൽ ഓഫീസർ ഡോ. പി.പി. പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു, ബിന്ദു മുതിരകണ്ടത്തിൽ, ബേബി സുന്ദർരാജ്, ജൂബീഷ്, കെ. ഗീതാനന്ദൻ, ഡോ. എൻ.കെ. ഷബ്ന, ഡോ. അഖിൽ എന്നിവർ സംസാരിച്ചു.