
സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ഇത്തവണ. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ വേദികളിൽ ഇത്തവണ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കാണില്ല പകരം കുടിവെള്ളമെത്തുക മൺകൂജകളിലും മൺ ജഗ്ഗുകളിലും ആയിരിക്കും. വെള്ളം കുടിക്കാനായി മണ്ണിന്റെ ഗ്ലാസുകളും വെൽഫെയർ കമ്മിറ്റി ഒരുക്കുന്നുണ്ട്. അവസാനം നടന്ന കലോത്സവ നഗരിയിൽ കുടിവെള്ളത്തിനായി ഒന്നര ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഉപയോഗിച്ചത്. ഇത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കലോത്സവത്തിന്റെ വെൽഫെയർ കമ്മിറ്റി പാലക്കാട്ട് നിന്ന് 200 വീതം മൺ കൂജകളും മൺ ജഗ്ഗുകളും കോഴിക്കോട്ടെത്തിച്ചത്. 2 ദിവസത്തിനകം 5000 മൺ ഗ്ലാസുകളും ഇവിടെയെത്തും. പാലക്കാട്ടെ നിർമാണ കേന്ദ്രത്തിൽ പോയി ഗുണ നിലവാരമുള്ളവ കലോത്സവത്തിനായി പ്രത്യേകമായി ഓർഡർ നൽകി എത്തിക്കുകയായിരുന്നു. തണ്ണീർ കൂജ പദ്ധതിയുടെ ഭാഗമായി കോഴിക്കോട്ടെത്തിച്ച മൺ കൂജകളും ജഗ്ഗുകളും വെൽഫെയർ...കമ്മിറ്റി ഭാരവാഹികളായ കെ.പി.സുരേഷ്, റഫീഖ് മായനാട്, സി.എം.ലത്തീഫ്, മുജീബ് കൈപ്പാക്കിൽ, അബൂബക്കർ മായനാട് എന്നിവർ ചേർന്നു ഏറ്റുവാങ്ങി.