പക്ഷികൾക്ക് വിവിധഭാഗങ്ങളിൽ കുടിവെള്ളമൊരുക്കിവെച്ച് അറത്തിൽപ്പറമ്പ് നന്മ അയൽസഭാ പ്രവർത്തകർ
27 Feb 2024
News
കത്തുന്ന വേനലിൽ വെള്ളത്തിനായി അലയുന്ന പക്ഷികൾക്ക് വിവിധഭാഗങ്ങളിൽ കുടിവെള്ളമൊരുക്കിവെച്ച് അറത്തിൽപ്പറമ്പ് ‘നന്മ’ അയൽസഭാ പ്രവർത്തകർ. ചാമാടത്ത്, മാവൂർകുന്ന്, പടിഞ്ഞാറെ പാറക്കോട്ടുപൊയിൽ, പാറക്കോട്ടുപൊയിൽ, ചാമാടത്തുതാഴം ഭാഗങ്ങളിലാണ് ഇവർ കുടിവെള്ളമൊരുക്കിവെച്ചിട്ടുള്ളത്.
പ്രത്യേകം തയ്യാറാക്കിയ തൂക്കുമൺചട്ടികളിൽ കുടിവെള്ളംനിറച്ച് മരങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുകയാണ്. അയൽസഭയിലെ 160 വീടുകളോടും ചേർന്നുള്ള ഒഴിഞ്ഞ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള കുടിവെള്ളസംഭരണികൾ സ്ഥാപിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് അയൽസഭാ ഭാരവാഹികൾ പറഞ്ഞു.