
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് മുഖേന, വിശിഷ്യാ വിദ്യാർത്ഥി സമൂഹത്തെ ലക്ഷ്യം വെച്ചുകൊണ്ട് ആശയങ്ങളെ ഭാവിയ്ക്കുവേണ്ടി നിക്ഷേപിക്കുക എന്ന ലക്ഷ്യത്തിൽ ഡ്രീംവെസ്റ്റർ എന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നു. സംസ്ഥാനത്തുള്ള മികച്ച സംരംഭക ആശയങ്ങൾ കൈമുതലായുള്ള യുവതീയുവാക്കൾക്കയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇവർക്ക് ആശയങ്ങൾ വെബ് സൈറ്റ് മുഖേന 4 (www.dreamvestor.in) നൽകാവുന്നതാണ്. പ്രധാനമായും ഘട്ടങ്ങളിലായാണ് (Rounds)പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്. തല്പരയായ എല്ലാവരും അവരവരുടെ ആശയങ്ങൾ മേല്പറഞ്ഞ വെബ്സൈറ്റിൽ ഈ മാസം 23 നുമുന്പായി രേഖപ്പെടുത്തേണ്ടതാണ്. ജൂറി തെരഞ്ഞെടുക്കുന്ന 20 സംരംഭകരിൽ ഏറ്റവും മികച്ച ഒരാൾക്ക് ഒന്നാം സമ്മാനമായി 500000/- രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 300000/- രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 200000/- രൂപയും തുടങ്ങി 20 വരെയുള്ള സ്ഥാനക്കാർക്ക് സമ്മാനങ്ങളും നൽകുന്നു. തെരെഞ്ഞെടുക്കപ്പെടുന്ന സംരഭകർക്ക് സർക്കാർ ഇൻക്യൂബേഷൻ കേന്ദ്രങ്ങൾ വഴി ആശയങ്ങളുടെ സഫലീകരണത്തിനായി സാങ്കേതിക ധനസഹായങ്ങളും നൽകാനും ഉദ്ദേശിക്കുന്നുണ്ട്