കടലുണ്ടി സന്ദർശിച്ച് ഡോ. ഹരോൾഡ് ഗുഡ്വിൻ

29 Aug 2022

News
കടലുണ്ടി സന്ദർശിച്ച് ഡോ. ഹരോൾഡ് ഗുഡ്വിൻ

ടൂറിസം വികസനത്തിന് അനന്തസാധ്യതകളുള്ള പ്രദേശമാണിത്. തനതു പ്രത്യേകതകളും ആരെയും ആകർഷിക്കുന്ന പ്രകൃതി രമണീയതയും,  കലാസാംസ്കാരിക തനിമയും, ചരിത്ര പ്രാധാന്യവും,  ഭക്ഷണവൈവിധ്യവും, ഗ്രാമീണ ജീവിത രീതികളുമെല്ലാം കൊണ്ട് സമൃദ്ധമായ നാട് " ബേപ്പൂരിനെക്കുറിച്ച് വർണ്ണിക്കാൻ ഡോ.ഹരോൾഡ് ഗുഡ്‌വിന് നൂറു നാവ്. വേൾഡ് ട്രാവൽ മാർക്കറ്റ് ജൂറി ചെയർമാനും ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം സ്ഥാപകനുമായ ഹരോൾഡ് കടലുണ്ടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെ പറഞ്ഞ വാക്കുകളാണിത്.

കടലുണ്ടി പഞ്ചായത്തിലെ കയർ സൊസൈറ്റി, ഖാദി നെയ്ത്തു കേന്ദ്രം, ചെണ്ടുമല്ലി കൃഷി, കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച ഹരോൾഡ് കൗതുകത്തോടെയാണ് കാര്യങ്ങൾ കണ്ടു മനസ്സിലാക്കിയത്.

കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചും സുസ്ഥിര വികസനം സാധ്യമാകേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും വാചാലനായ ഹരോൾഡിന് ചാലിയാറിലൂടെയുള്ള യാത്ര ഏറെ ഇഷ്ടമായി.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ആസൂത്രണസമിതി ഉപാധ്യാക്ഷൻ ഗംഗാധരൻ മാഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്,  ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ രൂപേഷ് കുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ ബിജി സേവ്യർ, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീകലാ ലക്ഷ്മി, വാർഡ് മെമ്പർമാർ തുടങ്ങിയവർ ഹരോൾഡിനൊപ്പമുണ്ടായിരുന്നു.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit