ബീച്ച് ജനറൽ ആശുപത്രിക്ക് ഇരട്ട അംഗീകാരം; മികച്ച ചികിത്സാസംവിധാനം, ഒപ്പം പരിസ്ഥിതിസൗഹൃദമായ അന്തരീക്ഷവും
18 Mar 2023
News
മികച്ച ചികിത്സാസംവിധാനം, ഒപ്പം പരിസ്ഥിതിസൗഹൃദമായ അന്തരീക്ഷവും. ബീച്ച് ജനറൽ ആശുപത്രിക്ക് ഇരട്ട അംഗീകാരമായി സർക്കാരിന്റെ കായകൽപ്പ് അവാർഡും പരിസ്ഥിതിസൗഹൃദ ആശുപത്രി അംഗീകാരവും. സംസ്ഥാനത്ത് ആദ്യമായാണ് പരിസ്ഥിതിസൗഹൃദ ആശുപത്രിക്ക് അവാർഡ് ഏർപ്പെടുത്തിയത്. കായകൽപ്പിന് 50 ലക്ഷം രൂപയും പരിസ്ഥിതിസൗഹൃദ ആശുപത്രിക്കുള്ള 10 ലക്ഷം രൂപയുമാണ് ലഭിക്കുക. ശുചിത്വപരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തിയാണ് കായകൽപ്പ് അവാർഡ്. 89.17 ശതമാനം മാർക്ക് നേടിയാണ് ഒന്നാമതെത്തിയത്. 96.19 ശതമാനം മാർക്കാണ് പരിസ്ഥിതിസൗഹൃദവിഭാഗത്തിൽ നേടിയത്.
ബ്രിട്ടീഷ് കാലഘട്ടത്തിൽ തുടങ്ങിയ ആതുരാലയം ഇൽ ജനറൽ ആശുപത്രിയായി. മുതൽ വരെ മെഡിക്കൽ കോളേജായി പ്രവർത്തിച്ചെങ്കിലും പുതിയ മെഡിക്കൽ കോളേജ് വന്നപ്പോൾ വീണ്ടും ജനറൽ ആശുപത്രിയായി. സ്പെഷ്യലിറ്റി വിഭാഗങ്ങളും, കാർഡിയോളജി, ന്യൂറോളജി എന്നീ സുപെർസ്പെഷ്യലിറ്റി സേവനങ്ങളും, സ്ട്രോക്ക് യൂണിറ്റ്, കാത്ത് ലാബ്, കാർഡിയാക് കെയർ യൂണിറ്റ് തുടങ്ങിയവയുമുണ്ട്. മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ലബോറട്ടറി, ബ്ലഡ് ബാങ്ക്, എക്സ് റേ, സി ടി സ്കാൻ സൗകര്യവുമുണ്ട്.