
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. എസ്.കെ. പൊറ്റെക്കാട്ട് കൾച്ചറൽ സെൻററിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ. ദിനേശൻ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.അംഗം കെ. ചന്ദ്രൻ പി.എൻ. പണിക്കർ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എൻ. ശങ്കരൻ, എസ്.കെ. പൊറ്റെക്കാട്ട് കൾച്ചറൽ സെൻറർ സെക്രട്ടറി പി.എം.വി. പണിക്കർ, ജില്ലാ ജോ. സെക്രട്ടറി കെ.പി. സഹീർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Source: Mathrubhumi