
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ 18-ാമത് പുസ്തകോത്സാവം 27 മുതൽ 30 വരെ ഇ.എം.എസ്. സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. 27-ന് രാവിലെ 10-ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. 27-ന് വൈകീട്ട് മൂന്നിന് ‘ഇന്ത്യൻ മാധ്യമങ്ങൾ - വെല്ലുവിളിയും ഭാവിയും’ എന്ന വിഷയത്തിലുള്ള സംവാദം കെ.പി. മോഹനൻ ഉദ്ഘാടനംചെയ്യും. 28-ന് 11-ന് സംസ്ഥാന നാടക മത്സരത്തിൽ വിജയിച്ച നാടക പ്രവർത്തകരേയും വായന മത്സരവിജയികളെയും അനുമോദിക്കും. മൂന്നിന് ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ - ജീവിതം, സംസ്കാരം, ഭാവി’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. കഥാകൃത്ത് അശോകൻ ചെരുവിൽ ഉദ്ഘാടനംചെയ്യും. വൈകീട്ട് ആറിന് ഗസൽസന്ധ്യ. 29-ന് രാവിലെ വിവിധ എഴുത്തുകാരുടെ പുസ്തക പ്രകാശനം. മൂന്നിന് നടക്കുന്ന കവിസമ്മേളനം ഡോ.രാവുണ്ണി ഉദ്ഘാടനം ചെയ്യും. തുടർന്ന് അനീഷ് മലയങ്കണ്ടിയുടെ ഏകപാത്രനാടകം അരങ്ങേറും. 30-ന് രാവിലെ 10.30 ന് സമാപനസമ്മേളനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനംചെയ്യും.