
കോവിഡ് തളർത്തിയ മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം സ്കൂൾമേളകൾ പുനരാരംഭിക്കുന്നു. ജില്ലാതല മേളകളുടെ സ്ഥലവും തീയതികളും തീരുമാനിച്ചു. ഡി.ഡി.ഇ. വിളിച്ചുചേർത്ത അധ്യാപകസംഘടനാപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള (ശാസ്ത്രോത്സവം) ഒക്ടോബർ 20മുതൽ 22വരെ നന്മണ്ട എച്ച്.എസ്.എസിൽ നടക്കും. സെപ്റ്റംബർ 26-ന് ഇതേസ്കൂളിലാണ് സ്വാഗതസംഘരൂപവത്കരണയോഗം.
നവംബർ 22 മുതൽ 24 വരെ മെഡിക്കൽകോളേജ് ഗ്രൗണ്ടിലാണ് കായികമേള. ഒക്ടോബർ 22-ന് മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളിലാണ് സ്വാഗതസംഘം യോഗം.
വടകരയിൽ നവംബർ 28മുതൽ ഡിസംബർ ഒന്നുവരെയാണ് കലാമേള. ഒക്ടോബർ 15-ന് വടകര സെയ്‌ന്റ് ആന്റണീസ് സ്കൂളിൽ സ്വാഗതസംഘം രൂപവത്കരിക്കും.