
ജില്ലാ കേരളോത്സവം കായിക മത്സരങ്ങളോടെ തുടക്കം കുറിച്ചു. മാനാഞ്ചിറ സ്ക്വയറിൽ ബാസ്കറ്റ്ബോൾ, കളരിപ്പയറ്റ്, വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ ക്രിക്കറ്റ്, നരിക്കുനി മിനി സ്റ്റേഡിയത്തിൽ വോളിബോൾ, ജില്ലാ പഞ്ചായത്ത് ഹാളിൽ പഞ്ചഗുസ്തി മത്സരങ്ങളാണ് നടന്നത്.
കായികമത്സരങ്ങളുടെ ഉദ്ഘാടനം മാനാഞ്ചിറ സ്‌ക്വയറിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് നിർവഹിച്ചു. പി ഗവാസ് അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ മുഖ്യാതിഥിയായി. ജില്ലാ യുവജനക്ഷേമ ഓഫീസർ വിനോദൻ പൃത്തിയിൽ സ്വാഗതവും ടി കെ സുമേഷ് നന്ദിയും പറഞ്ഞു.