ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം

28 Jun 2022

News Program
ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം

 

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ജൂലായ് - ഒക്ടോബർ 2022 ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

Applications are invited for selection to the July - October 2022 batch of the District Collector’s Internship Programme (DCIP).

ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയുടെ ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്നങ്ങളെ മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ അവസരം ലഭിക്കുന്നത് വഴി കൂടുതൽ വിശാലവും കരുണാർദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാർത്തെടുക്കാൻ പരിപാടി മുഖാന്തിരം സാധിക്കുന്നു. വിവിധ സർക്കാർ പദ്ധതികളെ വിശകലനം ചെയ്യാൻ അവസരമൊരുക്കുക വഴി വിമർശനാത്മകമായി വിഷയങ്ങളെ സമീപിക്കുവാനും, പ്രശ്ന പരിഹാരത്തിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്.

നിപ്പ പ്രതിരോധത്തിലും മഹാ പ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവർത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളിലുമെല്ലാം നിർണ്ണായക പങ്കാണ്‌ DCIP ഇന്റേർൺസ് വഹിക്കുന്നത്. യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിലും ഗുണപരമായ ജീവിതവീക്ഷണം വളർത്തിയെടുക്കുന്നതിലും കഴിവുള്ളതെന്നു ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിക്കാൻ ഈ പരിപാടിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ https://tinyurl.com/dcipapplication എന്ന ലിങ്ക് ക്ലിക്ക് ചെയ്തോ പോസ്റ്ററിൽ നൽകിയ ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ വെബ്സൈറ്റ് സന്ദർശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയതിന്‌ ശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകുക. ജൂലൈ 7 നകം അപേക്ഷ സമർപ്പിക്കണം. നാല്‌ മാസമാകും ഇന്റേർൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇന്റർവ്യൂവിന്റെ തിയ്യതിയും വിശദാംശങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്‌. പുതിയ ബാച്ച് ജൂലായ് ആദ്യ വാരം ആരംഭിക്കും. വിശദ വിവരങ്ങൾക്ക് 9847764000, 04952370200 വിളിക്കുകയോ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

വരൂ.. ഈ യുവജനമുന്നേറ്റത്തിന്റെ ഭാഗമാകൂ.

District Collector’s Internship Programme (DCIP) is an unpaid multidisciplinary internship programme offered by the District Administration, Kozhikode, to facilitate the development of a compassionate and responsible civil society.

DCIP is a unique programme to involve enterprising youngsters in participatory governance. Practically, the idea is to make young people active participants in the process of tackling developmental challenges faced by the community through an internship with the government system. The programme also aims to give interns direct exposure to the functioning of the Public System. The interns will be involved in projects that can be challenging and will require them to use their expertise and knowledge contextually. Through their association with the District Administration, the interns will thus be armed with an understanding of various policy issues and will find themselves developing the ability to plan solutions and implement them. In return, what awaits the interns is the promise of holistic development, a transformation from merely existing to living with purpose. The contribution of Interns in the extraordinary fight against the Nipah outbreak, Flood rescue activities and Covid Pandemic being the epitome of such a concept.

DCIP is a full time, non-stipendiary internship for four months.

The selected Interns will be working on the following areas:

● Developing citizen-centric governance

● To accelerate Citizen participation

● Awareness & Adoption Campaigns

● Co-creation & Co-design programmes to engage Citizens & various stakeholders in Kozhikode District

● Development of Technological solutions

● Ideation & Feedback on Programmes and campaigns

The next batch starts on the 15th of July, 2022. Suppose you are a graduate of any discipline and is compassionate to contribute to the well-being of your fellow citizens; you can consider applying for DCIP by filling out the form enabled in the website. Make sure that you have thoroughly gone through the details before the submission. Deadline for receiving applications is on 7th July 2022, 11.59 PM. The link to the website can be accessed by clicking the link https://tinyurl.com/dcipapplication or by scanning the QR code given in the poster. Shortlisted candidates will be asked to appear for a personal interview.

Further, if you have any doubts and concerns, we are here to offer as much clarity as we can.

Feel free to contact us:

04952370200, 9847764000.

Email- [email protected]

 

 

 

 

Source: Collector Kozhikode Facebook Page

 

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit