ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന സന്നദ്ധം ദുരന്തനിവാരണ പരിശീലന പദ്ധതിക്ക് തുടക്കമായി
18 Nov 2023
News
ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സന്നദ്ധം ദുരന്തനിവാരണ പരിശീലന പദ്ധതിക്ക് തുടക്കമായി ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന അഗ്നിരക്ഷാ സേനയാണ് വൊളന്റിയർമാർക്ക് പരിശീലനം നൽകുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് ഡയറക്ടർ ജനറൽ കെ. പത്മകുമാർ നിർവഹിച്ചു. തളി സാമൂതിരി ഹയർസെക്കൻഡറി സ്കൂളിൽനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ രാധിക തമ്പാട്ടി അധ്യക്ഷയായി. എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ, ആർ.ഡി.ഡി. എം. സന്തോഷ് കുമാർ, എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർ എം.കെ. ഫൈസൽ, ജി. മനോജ് കുമാർ, ടി. രതീഷ്, കെ.വി. സന്തോഷ് കുമാർ, പി.കെ. സുധാകരൻ, കെ. ഉണ്ണികൃഷ്ണൻ, എസ്. ശ്രീചിത്ത്, ബേബി സുനിത, പി.കെ. ശരത്ത്, ലിപിൻദാസ്, നിധിൻ, എം. അനാമിക എന്നിവർ സംസാരിച്ചു. ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 എൻ.എസ്.എസ്. വൊളന്റിയർമാർക്ക് പരിശീലനം നൽകി.