ഡിജി കേരളം പദ്ധതി; വളയം, പെരുമണ്ണ പഞ്ചായത്തുകൾ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു
27 Sep 2024
News
വളയം, പെരുമണ്ണ പഞ്ചായത്തുകൾ ജില്ലയില്‍ ആദ്യമായി ഡിജി കേരളം പദ്ധതിയിലൂടെ നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. ഇതോടെ കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ശ്രമത്തില്‍ കോഴിക്കോട് ജില്ല മുന്നില്‍.
വളയം പഞ്ചായത്തില്‍ 2519 പഠിതാക്കളേയും പെരമണ്ണയില് 2543 പഠിതാക്കളേയും സര്‍വേയിലൂടെ കണ്ടെത്തുകയും അവര്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരതയില്‍ പരിശീലനം നല്‍കുകയും ചെയ്തു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എൻ.എസ്.എസ് വളന്റിയര്‍മാര്‍, സാക്ഷരത പ്രേരക്മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, അംഗൻവാടി ടീച്ചര്മാര്, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടനടപ്പാക്കുന്നത്.