
സിംഗപ്പൂർ നാഷനൽ എയ്ജ് ഗ്രൂപ്പ് (എസ്എൻഎജി 2023) 200 മീറ്റർ ഫ്ലൈയിലും 100 മീറ്റർ ഫ്രീ സ്റ്റൈലിലുമായി ഇന്ത്യക്കു വേണ്ടി രണ്ട് മെഡലുകൾ നേടി കോഴിക്കോട്ടുകാരി. ധിനിധി ഡെസിങ്കുവാണു രാജ്യാന്തര നീന്തൽ മത്സരത്തിൽ വെങ്കലം നേടിയത്.
വെള്ളയിൽ വളപ്പിൽ ജസിതയുടെയും ഡെസിങ്കുവിന്റെയും മകളാണു ധിനിധി ഡെസിങ്കു.ധിനിധിയെ വളപ്പിൽ തറവാട്ട് കുടുംബയോഗം ആദരിച്ചു. വളപ്പിൽ വിജയൻ അധ്യക്ഷനായിരുന്നു. എൻ.പി.പ്രകാശൻ, പി.കെ.ശശിധരൻ എന്നിവർ പുരസ്കാരം നൽകി. വി.സുജിത് ബാബു, വി.കിഷോർ ലാൽ, വി.മനോജ് കുമാർ, എൻ.പി.രാഗേഷ് എന്നിവർ പ്രസംഗിച്ചു.