
വടകര റെയിൽവേ സ്റ്റേഷനിൽ ‘അമൃത് ഭാരത്’ സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തികൊണ്ട് യാഥാർഥ്യമാകാൻ പോകുന്നത് 22 കോടി രൂപയുടെ വികസനപദ്ധതികൾ. കേരളത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ടത് 30 സ്റ്റേഷനുകളാണ്. വടകരയ്ക്ക് സമീപമുള്ള മാഹി റെയിൽവേ സ്റ്റേഷനും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ആകെ 303 കോടി രൂപയാണ് അനുവദിച്ചത്. എല്ലാ പ്രവൃത്തികളുടെയും ശിലാസ്ഥാപനം ആറിനാണ്. വീഡിയോ കോൺഫറൻസിങ് വഴി രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാസ്ഥാപനം നടത്തുക. ഒരുക്കങ്ങളുടെ...ഭാഗമായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് ബുധനാഴ്ച വടകര റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.