
'സ്ത്രീകൾ ശക്തരാണ്, സ്വയംപ്രതിരോധിക്കാൻ കഴിവുള്ളവരാണ്'. കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ വനിതാ കമ്മിറ്റി പോലീസ് സെൽഫ് ഡിഫൻസ് ടീമിന്റെ സഹായത്തോടെ നടത്തിയ പ്രതിരോധക്ലാസ്, ഈ തിരിച്ചറിവിനെ ബലപ്പെടുത്തന്നതായിരുന്നു.
അതിക്രമം ഉണ്ടാകുമ്പോൾ ചകിതരാകരുതെന്ന് ഓർമപ്പെടുത്തിയായിരുന്നു പരിശീലനം. ശബ്ദം കൊണ്ട് പ്രതികരിച്ചാൽപ്പോലും അക്രമം നടത്തുന്നവർ പിൻവാങ്ങിയേക്കും. രക്ഷപ്പെടാൻ വേണ്ടി ചെറിയ ബലപ്രയോഗം നടത്തുന്നത് തെറ്റല്ലെന്നും അതേസമയം അനാവശ്യമായി അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നത് ശരിയല്ലെന്നും ക്ലാസെടുത്തവർ സൂചിപ്പിച്ചു.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. ഷീന, പി.കെ. റസീന, സി.പി.ഒ.മാരായ പി. ഫസീല, കെ.പി. രഞ്ജുഷ എന്നിവർ പ്രതിരോധപാഠം പകർന്നു. വനിതാകമ്മിറ്റി ചെയർപേഴ്‌സൺ പി.പി. സുലൈഖ അധ്യക്ഷയായി. കൺവീനർ എൻ. സഷിത, ടി.കെ. ഷീബ, ടി.കെ. ഷർമിള എന്നിവർ സംസാരിച്ചു.
Mathrubhumi