
ഡിസ്ട്രിക്ട് കളക്ടർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ (DCIP) 23 ആം ബാച്ചിലെ ഇന്റേൺസിന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫെബ്രുവരി ആറാം തീയതി കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ 4 മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 13 പേർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.
ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തീകരിച്ചാണ് ഇവർ സർട്ടിഫിക്കറ്റിന് അർഹരായത്.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്