
അക്കാദമിക് മേഖലയിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ഒരു ചുവടുകൂടി വെക്കുകയാണ്. ഡോക്ടർമാർക്ക് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കുന്നതിന് നാഷണൽ എക്സാമിനേഷൻ ബോർഡിന്റെ അംഗീകാരം ലഭിച്ചു. ഓർത്തോപിഡിക്‌സ്, ജനറൽ മെഡിസിൻ, ഗ്യാസ്ട്രോ എൻറോളജി എന്നീ വിഭാഗങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ ആശുപത്രിക്ക് ലഭിച്ച ഈ അംഗീകാരം ആശുപത്രിയുടെ പ്രവർത്തന മികവിൻ്റെ നേട്ടം കൂടിയാണ്.
ആശുപത്രിക്ക് ലഭിച്ച ഡി.ൻ.ബി കോഴ്സുകളുടെ ഉദ്‌ഘാടനം തിങ്കളാഴ്ച (28-02-2022) രാവിലെ 10.30 ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രൻ നിർവഹിക്കും.
Kozhikode District Cooperative Hospital Ltd- Facebook Page