
വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ പുരോഗമന കലാസാഹിത്യസംഘം അഞ്ചിന് നടത്തുന്ന ഉത്തരമേഖല സാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായി സർഗ കൂട്ടായ്മ സംഘടിപ്പിച്ചു. മാനാഞ്ചിറ സ്ക്വയർ ഓപ്പൺ സ്‌റ്റേജിൽ എഴുത്തുകാരൻ പി കെ പാറക്കടവ് ഉദ്‌ഘാടനംചെയ്‌തു.
പുരുഷൻ കടലുണ്ടി അധ്യക്ഷനായി. ഐസക് ഈപ്പൻ, മിത്തുതിമോത്തി എന്നിവർ സംസാരിച്ചു. ഫോക് ലോർ അക്കാദമി പുരസ്‌കാര ജേതാക്കളായ കുഞ്ഞൻ ചേളന്നൂരിനെയും രജനിയെയും സതീഷ് കെ സതീഷ്, ജാനമ്മ കുഞ്ഞുണ്ണി എന്നിവർ അനുമോദിച്ചു.
കെ സുരേഷ് കുമാർ സ്വാഗതവും എൻ പി സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുഞ്ഞൻ ചേളന്നൂരും സംഘവും അവതരിപ്പിച്ച നാടൻപാട്ടും വിവിധ പരിപാടികളും അരങ്ങേറി.