കുട്ടിശാസ്ത്രജ്ഞരെ വളർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടു കോർപ്പറേഷൻ നോബൽ പദ്ധതി ആരംഭിക്കുന്നു

12 Sep 2023

News
കുട്ടിശാസ്ത്രജ്ഞരെ വളർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടു കോർപ്പറേഷൻ ‘നോബൽ’ പദ്ധതി ആരംഭിക്കുന്നു

ശാസ്ത്രലോകത്തെ കൗതുകത്തോടെ കണ്ട് വളരുന്ന കുട്ടികൾക്കായി കോർപ്പറേഷൻ ‘നോബൽ’ പദ്ധതി തുടങ്ങുന്നു. ഇതിനുവേണ്ടി ഏഴ് മുതൽ ഒൻപത് വരെ ക്ലാസുകളിലെ കുട്ടികളെയാണ് തിരഞ്ഞെടുക്കുക. ശാസ്ത്രസ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. മേഖലാശാസ്ത്രകേന്ദ്രത്തിന്റെയുൾപ്പെടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും.

ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കുക, പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രമേഖലയിൽ കുട്ടികൾക്ക് നിശ്ചിതവിഷയങ്ങളിലുള്ള അഭിരുചി മനസ്സിലാക്കി അതിനായി തുടർസഹായങ്ങളും നൽകുന്നതാണ്.

കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരംസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി 13 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഏഴാംതരത്തിൽ നോബലിന്റെ ഭാഗമാകുന്ന കുട്ടിക്ക് ഒൻപതാംതരം വരെ അതിൽ തുടരാം. വരുംദിവസങ്ങളിൽ കുട്ടികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി സെപ്റ്റംബർ അവസാനം തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. എന്താണ് ‘നോബൽ’ പദ്ധതി കുട്ടിശാസ്ത്രജ്ഞരെ വളർത്തിക്കൊണ്ടുവന്ന് അവരെ നാളെയുടെ പ്രതിഭകളാക്കി മാറ്റുകയാണ് ലക്ഷ്യം.

സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ശാസ്ത്രാഭിരുചിയുള്ള കുട്ടികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തുക. പല സ്കൂളുകളിലും ശാസ്ത്രക്ലബ്ബുകൾ സജീവമാണ്. അധ്യാപകർ കുട്ടികളെ കണ്ടെത്തി നൽകും. അവർക്ക് ശില്പശാലകൾ നടത്തി അതിൽനിന്ന് ഏറ്റവും അനുയോജ്യരായ 90 പേരെ കണ്ടെത്തും.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit