
കോർപ്പറേഷൻ തൊഴിൽമേളയിൽ വിവിധ കമ്പനികളിലായി 367 പേർക്ക് ജോലിയായി. 674 ഉദ്യോഗാർഥികളെ ജോലിക്കായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയുംചെയ്തു. ഇതുകൂടി പരിഗണിച്ചാൽ കോർപ്പറേഷൻ സമഗ്രതൊഴിൽദാന പദ്ധതിയിലൂടെ ഇതുവരെ ഒരുവർഷംകൊണ്ട് 5028 പേർക്ക് ജോലിയായി.
തൊഴിൽമേളയിൽ 30-ൽ ഏറെ കമ്പനികൾ പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാനമിഷൻ നടപ്പാക്കുന്ന ഒപ്പം കാമ്പയിനുമായി സഹകരിച്ചാണ് തൊഴിൽമേള നടത്തിയത്. 1629 പേരാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. വീ ലിഫ്റ്റിലൂടെ കോർപ്പറേഷൻ 1752 സംരംഭങ്ങളാണ് തുടങ്ങിയത്. സംരംഭങ്ങളിലൂടെ നഗരസഭാപരിധിയിൽ മാത്രം 162 കോടിയുടെ നിക്ഷേപം ഒരുക്കി...വ്യവസായവകുപ്പുമായി ചേർന്നാണ് വീ ലിഫ്റ്റിൽ തൊഴിൽ നൽകിയത്.
മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി കെ.യു. ബിനി, സ്ഥിരംസമിതി അധ്യക്ഷൻമാരായ പി. ദിവാകരൻ, പി.സി. രാജൻ, കൃഷ്ണകുമാരി, കൗൺസിലർമാരായ ഒ. സദാശിവൻ, കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, എം. ശ്രീജിത്ത്, ടി.കെ. പ്രകാശൻ സംസാരിച്ചു.