ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചു

19 Sep 2023

News
ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചു

നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഒമ്പത് പഞ്ചായത്തുകളിൽ  ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ,

വില്യാപ്പള്ളി 3,4,5,6,7 വാർഡുകൾ, പുറമേരിയിലെ 13ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശം, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകൾ എന്നിവിടങ്ങളിലെ കണ്ടെയിൻമെൻറ് സോണുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്. 

മേൽ പറഞ്ഞ കണ്ടെയിൻമെന്റ് സോണിലെ എല്ലാ കടകമ്പോളങ്ങളും രാത്രി എട്ട് മണി വരെ  നിപ്പ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. കണ്ടെയിൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് 2 മണി വരെയും പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. മാസ്ക് , സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആളുകൾ കൂട്ടം  കൂടുന്നത്  കർനമായി നിയന്ത്രിക്കുകയും വേണം.

മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും.സമ്പർക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലുള്ളവരും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യ വകുപ്പ്  നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനിൽ കഴിയേണ്ടതുമാണ്.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit