പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു
06 Sep 2023
News
ജൽജീവൻ മിഷന്റെ ഭാഗമായി ജില്ലയിലെ 15 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനായി സ്ഥാപിക്കുന്ന ജലശുദ്ധീകരണശാലയുടെ നിർമാണപ്രവർത്തനങ്ങൾ പെരുവണ്ണാമൂഴിയിൽ ആരംഭിച്ചു. 100 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലശുദ്ധീകരണ ശാലയാണ് പെരുവണ്ണാമൂഴി ഡാമിന് സമീപത്തായി നിർമിക്കുന്നത്. 15 പഞ്ചായത്തുകളിലായി 93,239 വീടുകളിലേക്കാണ് പദ്ധതിവഴി ശുദ്ധജലമെത്തിക്കുക.
പെരുവണ്ണാമൂഴിയിൽ നിലവിലുള്ള 174 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുദ്ധീകരണ ശാലക്കു പുറമെയാണ് ഗ്രാമീണമേഖലകളിലെ വീടുകളിൽ ശുദ്ധജലം ലഭ്യമാക്കാനായി ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി ശുദ്ധീകരണശാല നിർമിക്കുന്നത്.