
കോഴിക്കോട് റീഡ്‌സിലെത്തുന്നവർ പങ്കിടുന്നത് ഒരു വേറിട്ടൊരു അനുഭവമാണ്. വായനക്കാരെ ഒന്നിപ്പിക്കുന്ന ഈ കൂട്ടായ്മ, തുറന്ന പരിസ്ഥിതിയിൽ, മരച്ചുവട്ടിലിരുന്നു പുസ്തകങ്ങൾ വായിക്കുവാനും, കൂടെയുള്ളവരുമായി അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കിടാൻ കൂടി അവസരം തുറന്നു നൽകുന്നു.
സോഷ്യൽ മീഡിയയും, എ ഐ യും അടക്കി വാഴുന്ന ഈ കാലത്തിൽ, ഇങ്ങനെ ഒരു കൂട്ടായ്മ, വായനാസ്വാദകർക്കു നൽകുന്നത് ഒരു സന്തോഷാനുഭൂതിയാണ്.
കഴിഞ്ഞ ജൂണിലാണ് ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ കൂടിവരുന്ന വായനക്കൂട്ടായ്മയിൽനിന്ന് പ്രചോദനമുൾകൊണ്ട് ‘കോഴിക്കോട് റീഡ്‌സ്’ എന്ന വായനക്കൂട്ടായ്മ ആരംഭിക്കുന്നത്.
മാനാഞ്ചിറയിലാണ് ആദ്യ എഡിഷൻ തുടക്കം കുറിച്ചത്. പതുകെ ആളുകളുടെ എണ്ണം വര്ധിച്ചുവരുകയായിരുന്നു. ഇതോടെ ചിലർ വായനജീവിതം വീണ്ടെടുക്കുകയായിരുന്നു. ജൂലായ് അവസാനത്തോടെ നഗരത്തിന്റെ തിരക്കിൽനിന്ന് മാറി ശാന്തമായി ഇരുന്ന് വായിക്കാനായി സരോവരം ബയോപാർക്ക് തിരഞ്ഞെടുത്തത്. അധ്യാപകർ, ഡോക്ടർമാർ, വിദ്യാർഥികൾ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരാണ് ഇവിടെ എത്തിചേരുന്നത്. ഈ വൈവിധ്യം തന്നെയാണ് ഇവിടത്തെ ചർച്ചകളെ സമ്പുഷ്ടമാകുന്നതിനു സഹായിക്കുന്നു.
പുസ്തകങ്ങളെക്കുറിച്ചും, പുതിയ എഴുത്തുകാരെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ചിലപ്പോൾ കൂടെയിരുന്നു വായിക്കുന്ന ഒരാളിൽനിന്നായിരിക്കും വായനാരീതിയെക്കുറിച്ചുപോലും പരസ്പരം അഭിപ്രായങ്ങളും നിർദേശങ്ങളും കൈമാറുന്നവരുണ്ട്.