
ശുചിത്വ മിഷൻ നേതൃത്വത്തിൽ ഗ്രീൻ ബ്രിഗേഡുകൾ ശുചിത്വ സന്ദേശയാത്ര നടത്തി. സംസ്ഥാന സ്കൂൾ കലോത്സവം മാലിന്യമുക്തമാക്കുകയെന്ന സന്ദേശവുമായാണ് യാത്ര നടത്തിയത്. സെന്റ് മൈക്കിൾസ് എച്ച്എസ്എസിൽ നിന്നാരംഭിച്ച യാത്ര വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. വെസ്റ്റ്ഹിൽ വിക്രം മൈതാനത്തെത്തിയ റാലിയെ കവി പി കെ ഗോപി അഭിസംബോധനചെയ്‌തു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ അധ്യക്ഷയായി.
സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ കെ കെ മേഴ്സി, കമ്മിറ്റി ഭാരവാഹികളായ എം രാധാകൃഷ്ണൻ, അഡ്വ.എം രാജൻ, കെ കെ ശ്രീജേഷ് കുമാർ, കൃപ വാര്യർ, പി പ്രിയ, നിരഞ്‌ജൻ, ഡോ.ജോഷി ആന്റണി, ഡോ.ആബിദ പുതുശ്ശേരി, ടോമി ജോർജ്, പ്രമോദ് കുമാർ, പി അഖിലേഷ്, ഫാത്തിമഹന്ന ഹഗർ, കെ സിജു, ഡോ.ജോഷി ആന്റണി എന്നിവർ സംബന്ധിച്ചു.