
കോഴിക്കോട് സിറ്റി ജനമൈത്രി പോലീസിന്റെ 'ഉണർവ് 2022' പരിപാടി വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്. സിറ്റി പോലീസ് മേധാവി എം അക്ബറാണ് പരിപാടി ഉദഘാടനം ചെയ്‌തത്. വയോജനങ്ങൾക്ക് സംരക്ഷണമുറപ്പാക്കുന്ന നിയമങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും അവയുടെ ഗുണഫലം എത്രപേർക്ക് ലഭിക്കുന്നുണ്ടെന്ന് സംശയകരമാണെന്നു അദ്ദേഹം പറഞ്ഞു. അത്തരം നിയമങ്ങളെക്കുറിച്ചും അവ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതിനെപ്പറ്റിയുമുള്ള അറിവ് വയോജനങ്ങൾക്കില്ലെന്നതും പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ എൽ.സുരേന്ദ്രൻ അധ്യക്ഷനായി. നടന്മാരായ ബാബു സ്വാമി, ദേവരാജ് ദേവ്, അഡിഷണൽ ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പടന്നയിൽ, കെ. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഡൊ. അബ്ദുൽ ഗഫൂർ, പി.ഉണ്ണിരാമൻ, ലുക്മാൻ അരീക്കോട് എന്നിവർ ക്ലാസ്സെടുത്തു.