സിറ്റി പൊലീസിന്റെ സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഫോഴ്സ് വിദ്യാർഥികൾക്ക് സുരക്ഷയുറപ്പാക്കും
31 May 2023
News
സിറ്റി പൊലീസിന്റെ ഇരുപതംഗ ‘സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഫോഴ്സ്’. ഇനി മുതൽ വിദ്യാർഥികൾക്ക് വഴിനീളെ സുരക്ഷയുറപ്പാക്കും. സ്കൂൾ, കോളജ് പരിസരം, നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, മാനാഞ്ചിറയടക്കം വിദ്യാർഥികൾ കൂടുതലെത്തുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം രാവിലെയും വൈകീട്ടും മഫ്തിയിലുള്ള സേനയുടെ കാവലുണ്ടാകും.
സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ മേൽനോട്ടത്തിലാണ് നിഴൽസേനയുടെ പ്രവർത്തനം. വിദ്യാർഥിസമൂഹത്തിലേക്കും വിദ്യാഭ്യസ സ്ഥാപനങ്ങളിലേക്കുമുള്ള ലഹരിസംഘങ്ങളുടെ കടന്നുകയറ്റമുൾപ്പെടെ നിയന്ത്രിക്കാനാണ് സേനയുടെ ലക്ഷ്യം.