
സിബിഎസ്ഇ സ്കൂൾ കലോത്സവം ജില്ലയിൽ തുടങ്ങി. ചെത്തുകടവ് കെ പി ചോയി മെമ്മോറിയൽ ശ്രീനാരായണ വിദ്യാലയത്തിലാണ് രണ്ടുദിവസം നീളുന്ന കലോത്സവം. നാല് സ്റ്റേജുകളിലായാണ് മത്സരം. പിടിഎ റഹീം എംഎൽഎ ഉദ്ഘാടനംചെയ്തു. നിസാർ ഒളവണ്ണ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ, മോണി യോഹന്നാൻ, പി സുന്ദർദാസ്, വി എം ജിതേഷ്, യേശുദാസ് വി ജോസ് എന്നിവർ സംസാരിച്ചു.