
മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് സംഘടിപ്പിക്കുന്ന തൊഴിൽമേള ശനിയാഴ്ച നടക്കും. ഇസാഫ് ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, അപ്പോളോ ഫാർമസി തുടങ്ങിയ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, ഡിഗ്രി, പി.ജി., ഐ.ടി.ഐ. ഡിപ്ലോമ യോഗ്യതയുള്ള 18-നും 30-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745146993 നമ്പറിൽ ബന്ധപ്പെടാം. വാർത്താ സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ കെ.വി. വിജയൻ, പി.ആർ.ഒ. സന്തോഷ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.