
ജില്ലയുടെ സുസ്ഥിര വികസനത്തിനായി യുവാക്കളുടെ സർഗ്ഗാത്മകതയും സാമൂഹിക ആഭിമുഖ്യവും ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ക്യാമ്പസസ് ഓഫ് കോഴിക്കോട്. യുവാക്കളുടെ ഉത്സാഹം, ഊർജ്ജം, സംരംഭം എന്നിവ പ്രയോജനപ്പെടും വിധം യുവാക്കളുമായുള്ള ആസൂത്രിതവും സംഘടിതവുമായ ഇടപഴകലിന്റെ ഒരു വേദിയായി പ്രവർത്തിക്കുകയാണ് ക്യാമ്പസസ് ഓഫ് കോഴിക്കോട്.
കോളേജുകൾക്ക് ഈ പദ്ധതിയിൽ ചേരാനും വിദ്യാർത്ഥികളെ എൻറോൾ ചെയ്യിക്കാനുമുള്ള ഘട്ടങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
യുവ തലമുറയുടെ ഊർജ സ്വലമായ പ്രവർത്തനങ്ങൾക്കും സർഗാത്മക കഴിവുകൾക്കും നമ്മുടെ സമൂഹത്തെ മാറ്റി മറിക്കാൻ കഴിയും. അത് മുൻകാലങ്ങളിൽ തെളിയിക്കപ്പെട്ടതുമാണ്. ഭാവി തലമുറയുടെ വാഗ്ദാനമായ ഓരോ പൗരന്മാർക്കും നിസ്വാർത്ഥ സേവനത്തിന്റെയും കർമോത്സുകതയുടെയും പാതയിലേക്ക് സ്വാഗതം ചെയ്യുകയാണ് "ക്യാമ്പസസ് ഓഫ് കോഴിക്കോട്" പദ്ധതി.