
കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടന്നുവന്ന പുഷ്പമേള സമാപിച്ചു. സമാപനസമ്മേളനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു.
സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി. മേയർ ബീനാ ഫിലിപ്പ്, അംബികാ രമേശ്, തോമസ് മാത്യു, എസ്.കെ. അബൂബക്കർ, എം. രാജൻ എന്നിവർ സംസാരിച്ചു. എം.എ. ജേക്കബ്, സാബു ജോർജ് എന്നിവരെ ആദരിച്ചു. തുടർന്ന് മേഘന ലാലിന്റെ നേതൃത്വത്തിൽ ‘ലാലാ ബാൻഡി’ന്റെ സംഗീതപരിപാടിയും അരങ്ങേറി.