
കോഴിക്കോട്: ശിശുദിനം മുതൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോ പാർക്കിൽ വീണ്ടും ബോട്ടുകൾ ഓടിത്തുടങ്ങും. താനൂർ ബോട്ടപകടം മുന്നിൽ കണ്ടാണ് ഒരു വർഷംക്കാലമായി സരോവരം കളിപ്പൊയ്കയിലെ ബോട്ട് സർവിസ് നിർത്തി വെച്ചിരുന്നത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30 വരെയായിരിക്കും ബോട്ടിംഗ് സമയം.
പെഡൽ ബോട്ടുകളാണ് പൊതുജനങ്ങൾക്ക് ബോട്ടിംഗ് സൗകര്യം ഒരുക്കിയത്. മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് ഈടാക്കുന്ന നിരക്ക്. ബോട്ടിംഗിനായി കരാറുകാർ അഞ്ച് ബോട്ടുകൾ സജ്ജീകരിച്ചിരിക്കുന്നു. നാലുപേർക്ക് ഒരുമിച്ചു കയറാവുന്ന നാല് ബോട്ടുകളും രണ്ടുപേർ കയറാവുന്ന ഒരു ബോട്ടുമാണ് ലഭ്യമായത്. സരോവരം ബയോ പാർക്കിലെ പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ബോട്ടിംഗ് സർവിസ് പ്രധാന ആകർഷകമാണ്.
മഴക്കാലം അവസാനിച്ചതോടെ സരോവരം കളിപ്പൊയ്കയുടെ തീരങ്ങളിൽ വീണ്ടും ബോട്ടുകൾ എത്തുകയാണ്. കാലവർഷവും നിപ, കോവിഡ് മഹാമാരികൾക്കായുള്ള നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ വർഷങ്ങളിൽ ഈ സർവിസ് നിലച്ചിരുന്നതാണ്. മുമ്പ് ചില ദിവസങ്ങൾ ബോട്ടിംഗ് നടത്തുകയും ചെയ്തിരുന്നുവെങ്കിലും കളിപ്പൊയ്കയിലെ വെള്ളം മലിനമായതുമൂലം സർവീസ് വേരറ്റുപോയിരുന്നു.