
കോഴിക്കോട് മാവൂർ റോഡിൽ ബ്ലൂ ഡയമണ്ട് മാള് പ്രവർത്തനം ആരംഭിക്കാൻ പോകുന്നു.ഇതിലൂടെ ഒരു മികച്ച ഷോപ്പിംഗ് സൗകര്യം ലഭ്യമാവുകയും കൂടാതെ ധാരാളം പാർക്കിങ്ങ് സൗകര്യവും മാവൂർ റോഡിൽ ലഭിക്കും. മാവൂർ റോഡിൽ പഴയ ബ്ലൂ ഡയമണ്ട് തിയറ്റർ ഉണ്ടായിരുന്ന സ്ഥലത്ത് ആണ് മാൾ വരുന്നത്.
മിറാജ് സിനിമാസിന്റെ ത്രീ സ്ക്രീൻ മുൾട്ടിപ്ൾസ്, നെസ്റ്റോ ഹൈപ്പർമാർകെറ്, കോസ്റ്റ, ബാർബെക് നേഷൻ, ബർഗർ കിംഗ്, മാർക്ക് & സ്‌പെൻസർ, തുടങ്ങിയ ഒട്ടനവധി ഇന്റർനാഷണൽ ഡൊമസ്റ്റിക് റീടൈലേഴ്സ്, ഫുഡ് കോർട്ട്, ഗെയിംസോൺ, പാർക്കിംഗ് എല്ലാം വരുന്നതോടെ കോഴിക്കോട് കൂടുതൽ വിനോദങ്ങൾക്കും ഷോപ്പിങ്ങിനും അവസരമൊരുങ്ങും. ഇതിനൊപ്പം തന്നെ ധാരാളം തൊഴിലുകൾ സൃഷ്ടിക്കുകയും ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാവുകയും ചെയ്യും.