ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനാമത്സരത്തിന്റെ ഭാഗമായുള്ള ബ്ലോക്ക്തല മത്സരം 24-ന്
19 Oct 2023
News Event
ജവഹർബാൽ മഞ്ച് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനാമത്സരത്തിന്റെ ഭാഗമായുള്ള ബ്ലോക്ക്തല മത്സരം 24-ന് 2.30 മുതൽ തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 8606141456 എന്ന വാട്സാപ്പ് നമ്പറിൽ രജിസ്റ്റർചെയ്യണം. ഫോൺ: 9446281772, 7510336106.