കോഴിക്കോട് നഗരത്തിൽ എല്ലാ വാർഡിലും സൈക്കിൾ സ്റ്റാൻഡും സൈക്കിളും; പദ്ധതി അടുത്ത മാസം
24 Feb 2022
News
നഗരം മുഴുവൻ സൈക്കിൾ യാത്രാസൗകര്യം ലഭ്യമാക്കാനുള്ള പദ്ധതിക്ക് അടുത്ത മാസം തുടക്കമാവും. ആദ്യഘട്ടമായി ബീച്ചില്‍ സൈക്കിള്‍ സ്റ്റാന്‍ഡ് ഒരുക്കാനാണ് തീരുമാനം. ആദ്യഘട്ടമായി ബീച്ചില്‍ സൈക്കിള്‍ സ്റ്റാന്‍ഡ് ഒരുക്കാനാണ് തീരുമാനം. കോര്പറേഷന് ഓഫിസിന് സമീപം മാർച്ച് എട്ടിന് വനിതാദിനത്തിൽ തന്നെ തുടക്കമിടാനാണ് ശ്രമം. എല്ലാ വാര്‍ഡിലും സൈക്കിള്‍ സ്റ്റാന്‍ഡ് വരും. ആരോഗ്യത്തോടൊപ്പം പ്രകൃതിക്കിണങ്ങിയ യാത്ര എന്ന നിലയിൽ എല്ലാ വാര്‍ഡുകളിലും സൈക്കിള്‍ യാത്ര ഒരുക്കാനാണ് കോര്‍പ റേഷന്റെ പദ്ധതി. 500 സൈക്കിളുകൾ തയാറാക്കും. 75 വാര്‍ഡുകളിൽ 20 സൈക്കിള്‍ വീതം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒരു കോടിയോളം രൂപ ചെലവ് വരുന്നതാണ് പദ്ധതി.
Source: Madhyamam