
ഫുട്ബോൾ മാമാങ്കത്തിന്റെ ഭാഗമായി നടക്കുന്ന ഖത്തർ കൾച്ചറൽ ഇൻറർനാഷണൽ ഉരു ഫെസ്റിവലിലേക്കു ചാലിയം പട്ടർമാടിൽ നിർമിച്ച ഭഗ്‌ല ഉരു എത്തി. ലോകകപ്പ് വേദിയായ ഖത്തറിലേയ്ക്ക് കയർബന്ധിത ഉരുവാണ് എത്തിച്ചത്.
ഹാജി പി.ഐ. അഹമ്മദ്കോയ ആൻഡ് കമ്പനിയാണ് ഫുട്ബോൾ മാമാങ്കത്തിന് മാറ്റുകൂട്ടുന്നതിനായി ഉരുനിർമിച്ചത്. 27 അടി നീളവും ഏഴടി വീതിയും ആറടി താഴ്ചയുമുള്ള കയർബന്ധിത ഉരു പൂർണമായും തേക്കിലാണ് നിർമിച്ചിരിക്കുന്നത്
ഉരുനിർമാണത്തിലെ കുലപതികളായ ബേപ്പൂർ എടത്തുംപടിക്കൽ ഗോകുൽ മേസ്തരിയുടെ കീഴിലുള്ള ഏഴോളം ജോലിക്കാർ ചേർന്ന് മൂന്നുമാസത്തോളം ജോലി ചെയ്താണ് നിർമാണം പൂർത്തിയാക്കിയത്. ആറുപേർക്ക് ഇരുന്ന് യാത്രചെയ്യാവുന്നതാണ് ഉരു. ഖത്തർ കൾച്ചറൽ ഫോറം മാനേജർ അഹമ്മദ് അൽ ഹിറ്റ്മിന് ഉരു ഹാജി പി.ഐ. അഹമ്മദ് കോയ കമ്പനി എം.ഡി. ഹാഷിം കൈമാറി.