
ബേപ്പൂർ തുറമുഖത്തിനു ഐഎസ്പിഎസ്(ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി) സർട്ടിഫിക്കേഷൻ ലഭ്യമായി. ഷിപ്പിങ് ...മന്ത്രാലയത്തിനു കീഴിലെ മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റിൽനിന്ന്(എംഎംഡി) നോട്ടിക്കൽ സർവേയർ ക്യാപ്റ്റൻ ജി.പി.ഷേണായി, എൻജിനീയർ ആൻഡ് ഷിപ് സർവേയർ ഉബൈദു റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഓഡിറ്റ് നടത്തി...യാണ് സർട്ടിഫിക്കേഷൻ അനുവദിച്ചത്. വിദേശ കപ്പലുകൾ അടുപ്പിക്കുന്നതിനും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനും ഈ സർട്ടിഫിക്കറ്റ് അനിവാര്യമാണ്.
ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു. 5 വർഷത്തേക്കാണു സർട്ടിഫിക്കറ്റ് ലഭിച്ചതെന്നു പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഒ.സെജോ ഗോർഡിയസ് പറഞ്ഞു. രണ്ടര വർഷത്തിനുള്ളിൽ വീണ്ടും എംഎംഡി പരിശോധനയുണ്ടാകുന്നതാണ്. തുടർച്ചയായി മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പാക്കാനാണ് ഈ നടപടി. ഐഎസ്പിഎസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി എംഎംഡി നിർദേശപ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിർത്തിക്കു ചുറ്റുമതിലും കമ്പിവേലി ഉൾപ്പെടെ ഒരുക്കി. 2 മീറ്റർ ഉയരമുണ്ടായിരുന്ന ചുറ്റുമതിൽ 2.4 മീറ്ററാക്കി ഉയർത്തി അതിനു മുകളിലാണ് കമ്പിവേലി സ്ഥാപിച്ചത്....