ചുരുങ്ങിയകാലത്തിനുള്ളിൽ കൂടുതൽ ജനങ്ങൾക്ക് ശുദ്ധജലമെത്തിച്ച ബേപ്പൂർ റെക്കോർഡ് കൈവരിച്ചു
22 Mar 2023
News
ബേപ്പൂർ നിയമസഭാ മണ്ഡലം ശുദ്ധജല വിതരണത്തിൽ സമ്പൂർണതയിലേക്ക്. അപേക്ഷിച്ചവർക്കെല്ലാം വെള്ളം ലഭിച്ചു. മൂന്നര വർഷത്തിനകം നിയോജക മണ്ഡലത്തിൽ 34,807 കുടിവെള്ള കണക്‌ഷൻ നൽകി. ചുരുങ്ങിയകാലത്തിനുള്ളിൽ കൂടുതൽ ജനങ്ങൾക്ക് ശുദ്ധജലമെത്തിച്ച റെക്കോഡാണ് ബേപ്പൂർ കൈവരിച്ചത്. ഇനിയും 15,000 ത്തോളം കണക്‌ഷൻ നൽകും. ഇതിനായി രാമനാട്ടുകര, ഫറോക്ക് നഗരസഭകൾക്കായി 16 കോടി നൽകി. ബേപ്പൂർ മേഖലയിൽ വീണ്ടും ഏഴ് കോടിയുടെ പദ്ധതിക്ക് ടെൻഡർ നൽകി.
50 വർഷംവരെ അധിക കണക്‌ഷൻ നൽകാൻ ശേഷിയുള്ള വിതരണ ശൃംഖലയും വിവിധ കേന്ദ്രങ്ങളിൽ ലക്ഷങ്ങളുടെ സംഭരണ ശേഷിയുള്ള ആറ് കൂറ്റൻ ടാങ്കുകളും സജ്ജമാണ്.