
ബേപ്പൂർ വാട്ടർ ഫെസ്‌റ്റിലെ അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരത്തിന്റെ ഭാഗമായി അമ്പതിലധികം പട്ടങ്ങളാണ് ബേപ്പൂർ മറീനയിൽ ഉയർന്നത്. ആകാശത്ത് നിറങ്ങളുടെ വസന്തമൊരുക്കി പട്ടങ്ങൾ ഉയർന്നു.
150 പട്ടം ഒരേ നൂലിൽ കോർത്താണ് ജയ്‌പൂർ സ്വദേശി അബ്‌ദുൾ ഹമീദ് മത്സരത്തിനെത്തിയത്. പഞ്ചാബിൽനിന്നെത്തിയ ജെയ്‌സൽ സിങ്ങിന്റെ ‘ഐ ലവ് ബേപ്പൂർ’ എന്ന പട്ടം, വിയറ്റ്നാമിൽ നിന്നെത്തിയ അഞ്ചംഗ സംഘത്തിന്റെ ‘ഭീമൻ ഞണ്ട്’ എന്നിവ ശ്രദ്ധേയമായി.