
കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ മികച്ച നിയമ സേവന അതോറിറ്റി പുരസ്കാരം കോഴിക്കോട് ജില്ലക്ക്. ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, സ്ത്രീകൾ, കുട്ടികൾ, ആദിവാസി വിഭാഗക്കാർ തുടങ്ങിയ മേഖലയിൽ ചെയ്ത വ്യത്യസ്ത പദ്ധതികൾ മുൻ നിർത്തിയാണ് അവാർഡ്.
എറണാകുളത്തെ കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വാർഷിക സമ്മേളനത്തിൽ ഹൈക്കോടതി ജഡ്‌ജും സംസ്ഥാന നിയമ സേവന അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനിൽ നിന്നും ജില്ലാ നിയമ സേവന അതോറിറ്റിക്കു വേണ്ടി കോഴിക്കോട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ജില്ലാ ജഡ്ജുമായ സാലിഹ് കെ .ഇ, ജില്ലാ നിയമ സേവന അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ എം. പി ഷൈജൽ എന്നിവർ ഏറ്റുവാങ്ങി. കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ .ടി നിസാർ അഹമ്മദ് സംസാരിച്ചു.