ബംഗളൂരു -കണ്ണൂർ 16511/12 യശ്വന്ത്പുർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടാൻ തീരുമാനമായി
31 Jan 2024
News
ബംഗളൂരു റൂട്ടിൽ മലബാറിൽനിന്നുള്ള ട്രെയിനുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി നാലു വർഷത്തിലേറേയായി എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ യാത്രക്കാർ ഉന്നയിക്കുന്ന സുപ്രധാന ആവശ്യങ്ങളിലൊന്നാണ് ബംഗളൂരു -കണ്ണൂർ 16511/12 യശ്വന്ത്പുർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടി കിട്ടണമെന്നതു. ഈ ആവശ്യമാണ് റെയിൽവേ അംഗീകരിച്ച് സർവിസ് കോഴിക്കോട് വരെ നീട്ടാൻ തീരുമാനമായത്.
സർവിസ് ആരംഭിക്കുന്നതോടെ കോഴിക്കോടുനിന്ന് കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള സായാഹ്ന സർവിസുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്കിന് ചെറിയതോതിലെങ്കിലും ആശ്വാസമാവും.