
ബാലുശ്ശേരി റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ദാഹജല വിതരണകേന്ദ്രം തുടങ്ങി. അസഹനീയമായ വേനൽ ചൂടിൽ യാത്രക്കാരുടെ ദാഹമകറ്റാൻ ഇതൊരു ആശ്വാസമായി തീരും. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.കെ. രാഘവൻ അധ്യക്ഷനായി. വി.എം. പത്മനാഭൻ, ബാലൻ കലിയങ്ങലം, സന്തോഷ് കുറുമ്പൊയിൽ, ബാലകൃഷ്ണൻ, രജിൻ കുമാർ, പി. സുകുമാരൻ, ടി.കെ. സുമ, രജീഷ്, ടി.ടി. പുഷ്പവല്ലി, ഗംഗാധരൻ പഞ്ചമി തുടങ്ങിയവർ സംസാരിച്ചു